Welcome to Malayalam Food Recipes

നിരവധി വൈറ്റമിനുകളും,പ്രോ ട്ടീനുകളും അടങ്ങിയ ആരോഗ്യകരവും, ആസ്വാദ്യകരമായ സ്വാദും ഒരുമിച്ച് പ്രദാനം ചെയ്യുന്ന ഒരു ചേരുവയാണിന്നത്തെ സ്പെഷ്യൽ.

ആൻറി ഓക്സിഡൻറുകളാൽ സമ്പൂർണ്ണമായ ഫല വർഗ്ഗങ്ങളടങ്ങിയ ഇതിന്റെ ഉപയോഗം മികവേറിയ മുടിക്കും,മിനുസമേറിയ തൊലിക്കും ഏറെ അനുയോജ്യം.

ശർക്കര പൊടിച്ചത് – 1 കപ്പ്‌
കശുവണ്ടി – 10എണ്ണം
ബദാം – 10 എണ്ണം
ഉണക്ക മുന്തിരി – 10-15 എണ്ണം
തേങ്ങ പാൽ – 1 കപ്പ്‌
ബേസിൽ സീഡ്‌സ് – 1 ടേബിൾ സ്പൂൺ
കറുവപ്പട്ട പൊടി – 1/4 ടീ സ്പൂൺ
തേൻ – 1 ടേബിൾ സ്പൂൺ
കിവി – 1
പപ്പായ
മാതളനാരങ്ങ

ഒരു പാനിൽ കുറച്ചു വെള്ളം ചേർത്ത് ശർക്കര അലിയിപ്പിക്കുക.
അതിലേക്ക് കശുവണ്ടി, ബദാം, ഉണക്ക മുന്തിരി ചേർത്ത് നന്നായി യോജിപ്പിക്കുക.

ഒരു കപ്പ്‌ തേങ്ങ പാലിൽ ബേസിൽ സീഡ്‌സ് ഇട്ട് ഫ്രിഡ്ജിൽ വെക്കുക.
4-5 മണിക്കൂറിനു ശേഷം അതിലേക്ക് കറുവപ്പട്ട പൊടിയും, തേനും ചേർത്ത് യോജിപ്പിക്കുക.
ഒരു ഗ്ലാസിൽ കിവി, പപ്പായ, മാതളനാരങ്ങ എന്നിവ ചേർക്കുക, അതിനു മുകളിൽ തേങ്ങാപാൽ മിശ്രിതം ഒഴിക്കുക.
ശർക്കരയിൽ ചേർത്ത് വെച്ച നട്സും ചേർക്കുക.
വീണ്ടും ഇതേ രീതിയിൽ ഗ്ലാസ്‌ നിറക്കുക.

ഏതു പഴങ്ങൾ വേണമെങ്കിലും ഇഷ്ടത്തിനനുസരിച്ചു ചേർക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *