Welcome to Malayalam Food Recipes

ക്രിസ്പി കോൺ കഴിച്ചിട്ടുണ്ടോ ? കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നില്ല.. സംഭവം simple & powerful ആണ്.

ക്രിസ്പി കോൺ കഴിച്ചിട്ടുണ്ടോ ? കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നില്ല..
സംഭവം simple & powerful ആണ്.
റെസിപ്പീ

ചേരുവകൾ
ചോളം -2 കപ്പ്
ചോളപൊടി – 4 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്

ഉണ്ടാകുന്ന വിധം

ആദ്യം ചോളം അടർത്തിയെടുക്കുക.
അതിനു ശേഷം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വെക്കുക.
വെള്ളം തിളവരാറാക്കുമ്പോൾ ഒരു ടീസ്പൂൺ ഉപ്പു ചേർക്കുക.
ഇനി അതിലേക്കു ചോളം ചേർത്ത് വേവിക്കുക.
2 -3 തിളപ്പിക്കുക.
തീ ഓഫ് ചെയ്തു ഒരു അരിപ്പ വെച്ച് ചോളം അരിച്ചു വെള്ളം മാറ്റി എടുക്കുക.
ഇനി ചോളം ചൂടറിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക .
അതിലേക്കു ആവശ്യത്തിന് ഉപ്പും ചോളപ്പൊടിയും ചേർത്ത് കൈ കൊണ്ട് യോജിപ്പിച്ചെടുക്കുക.
ആവശ്യമെങ്കി ൽ കുറച്ചു വെള്ളം കൈ കൊണ്ട് കുറച്ചു വെള്ളം തളിച്ച് കൊടുക്കാം.
നന്നായി മിക്സ് ചെയ്തു എടുത്തതിനു ശേഷം
വറുത്തെടുക്കുക.
ഇനി മല്ലിയിലയോ മുളകുപൊടിയോ കുരുമുളകോ എന്ത് വേണമെങ്കിലും ഇട്ടു കഴിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *