Welcome to Malayalam Food Recipes

ഈ അച്ചാർ കണ്ടിട്ട് കൊതിയാവുന്നുണ്ടോ? വളരെ എളുപ്പത്തിൽ ആർക്കു വേണോ ഉണ്ടാക്കാൻ പറ്റുന്ന ഒരു മാങ്ങാ അച്ചാർ. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കലെ.

ചേരുവകൾ

പച്ച മാങ്ങാ
മുളകുപൊടി
കായം
ഉലുവ വറുത്തു പൊടിച്ചത്
കടുക്
നല്ലെണ്ണ
ഉലുവ
കടുക്
വറ്റൽമുളക്
വെളുത്തുള്ളി
കറിവേപ്പില
ഉപ്പ്‌

മാങ്ങാ തൊലി നീക്കം ചെയ്തു ചെറുതായി അരിഞ്ഞ ശേഷം കഴുകി
വെള്ളം മാറാൻ വെക്കുക (തൊലി കയ്പ്
ഉള്ള പുളി അധികമുള്ള മാങ്ങായാണെങ്കിൽ )

മുളകുപൊടി ചൂടാക്കി, അതിൽ കായപൊടിയാണെങ്കിൽ അതും കൂടി ഇടുക
കട്ടി കായമെങ്കിൽ ഒന്ന് ചൂടാക്കി പൊള്ളിച്ചു വെക്കുക
ഇനി മുളകുപൊടി, കായം, ഉലുവ എല്ലാം നന്നായി ഒന്ന് അരച്ച് അതിൽ കടുക്
ചതച്ചത് ചേർക്കുക
ഒരു പാൻ ചൂടാക്കി നല്ലെണ്ണ ചേർത്ത്
കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില,വെളുത്തുള്ളി ചേർത്ത് ചുവക്കെ മൂത്ത ശേഷം അരച്ച മുളക് മിശ്രിതം
ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് ചെറുതീയിൽ തിളപ്പിച്ച്‌ ഫ്ളയിം
ഓഫ്‌ ആക്കിയ ശേഷം മാങ്ങായും ഉപ്പും
ചേർത്ത് ഇളക്കി യോജിപ്പിച് മറ്റൊരു
പാത്രത്തിൽ മാറ്റി തണുക്കാൻ വെക്കുക

ഇനി വെയിലത്തു ഉണക്കിയ കുപ്പിയിൽ
ഇട്ടു ഫ്രിഡ്‌ജിൽ വെച്ച് ആവശ്യാനുസരണം
ഉപയോഗിക്കാം

👇👇👇👇👇👇👇👇👇👇👇👇👇👇
വീഡിയോ കാണാൻ 👇👇👇

Leave a Reply

Your email address will not be published. Required fields are marked *