Welcome to Malayalam Food Recipes

കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ബിസ്ക്കറ്റ് ഓവൻ ഇല്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.

ചേരുവകൾ
വെണ്ണ – ½ കപ്പ്
ശർക്കരപൊടി – ¾ കപ്പ്
ഗോതമ്പുപൊടി -1 ½ കപ്പ് + 2 ടേബിൾ സ്‌പൂൺ
ബേക്കിംഗ് പൗഡർ -1 ¼ ടീസ്പൂൺ
കൊക്കോ പൗഡർ – 4 ടേബിൾസ്പൂൺ
പാൽ -3 ടേബിൾസ്പൂൺ

ഫില്ലിങ്ങ്
വറുത്ത കപ്പലണ്ടി -1 കപ്പ്
കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ
ശർക്കര പൊടി – 4 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
ചൂടുവെള്ളം – ആവശ്യത്തിന്

ഉണ്ടാകുന്ന വിധം

ഒരു പാത്രത്തിൽ വെണ്ണയും ശർക്കരപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
ഇനി അതിലേക്കു ഗോതമ്പുപൊടിയും കൊക്കോ പൗഡറും ബേക്കിംഗ് പൗഡറും അരിച്ചു ചേർക്കുക.
നന്നായി യോജിപ്പിച്ചെടുക്കുക.
ഇനി പാല് ചേർത്ത് കൈകൊണ്ടു പതുക്കെ കുഴച്ചെടുക്കുക.
ആവശ്യമെങ്കിൽ 1 ടേബിൾസ്പൂൺ പാല് കൂടി ചേർക്കാവുന്നതാണ് .
എല്ലാം ചേർത്ത് യോജിച്ചു ചപ്പാത്തിമാവ് പരുവത്തിൽ ആക്കി എടുക്കുക.
ഇനി ഒരു ബട്ടർ പേപ്പർ എടുത്ത് അതിലേക്കു കുറച്ചു മാവു വെച്ച് പരത്തിയെടുക്കുക.
മീഡിയം കട്ടിയിൽ വേണം പരത്തിയെടുക്കാൻ.
ഇനി ഇഷ്ട്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക.
ബേക്ക് ചെയ്‌തെടുക്കുന്നതിനായി ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അടച്ചു ഒരു 5 മിനിറ്റ് മീഡിയം തീയിൽ ചൂടാക്കുക .
ഇനി അതിലേക്കു ഒരു സ്റ്റാൻഡ് വെച്ച് കൊടുക്കുക .
ആ സ്റ്റാൻഡിനു മുകളിൽ വെണ്ണ തടവിയ ഒരു പ്ലേറ്റ് വെച്ച് അതിൽ മുറിച്ചെടുത്ത ബിസ്ക്കറ്റ് വെച്ച് പാത്രം അടച്ചു 20 മിനുറ്റ് ബേക്ക് ചെയ്‌തു എടുക്കുക.
എടുക്കുന്ന സമയം ബിസ്ക്കറ്റിന്റെ കട്ടിയും എടുത്ത പാത്രവും എല്ലാം അനുസരിച്ചു ഇരിക്കുന്നതാണ്.
ഒരു 15 മിനിറ്റ് കഴിയുമ്പോൾ തുറന്നു നോക്കിയിട്ടു ആയിട്ടില്ലെങ്കിൽ വീണ്ടും വെക്കുക.
ബിസ്ക്കറ്റ് കുറച്ചു പൊന്തിവരുകയും നിറം കുറച്ചു മാറുകയും ചെയ്യും .
ബേക്ക് ചെയ്തു എടുത്തതിനു ശേഷം നന്നായി ചൂടറിയതിനു ശേഷം വേണം പ്ലേറ്റിൽ നിന്നും എടുക്കാൻ അലെങ്കിൽ ബിസ്ക്കറ്റ് പൊടിഞ്ഞുപോകുന്നതാണ്.
നന്നായി ചൂടറിയതിനു ശേഷം വേണമെങ്കിൽ ഫില്ലിംഗ് വെക്കാവുന്നതാണ്.
ഫില്ലിങ്ങിനായി കപ്പലണ്ടി മിക്‌സിയുടെ ചെറിയ ജാറിൽ ആദ്യം ഒന്നു പൊടിച്ചെടുക്കുക.
അതിലേക്കു വെള്ളം ഒഴിക്കെ ബാക്കി എല്ലാ ചേരുവകളും ചേർത്ത് വീണ്ടും ഒന്ന് അടിക്കുക.
ഇനി ചൂടുവെള്ളം ആവശ്യത്തിന് ചേർത്ത് ആവശ്യമുള്ള കട്ടിയിൽ ആക്കിയെടുക്കുക.
ഈ ഫില്ലിംഗ് ബിസ്‌ക്കറ്റിൽ തേച്ചുകൊടുത്തു വേറെ ഒരു ബിസ്ക്കറ്റ് അതിനു മുകളിൽ വെച്ച് അടച്ചെടുക്കാം .

Leave a Reply

Your email address will not be published. Required fields are marked *