Welcome to Malayalam Food Recipes

വണ്ണം കുറക്കാൻ രാത്രി ചപ്പാത്തി കഴിക്കുന്നവരാണ് ഇന്ന് കൂടുതലും മലയാളികൾ. അങ്ങനെ ഉള്ളവർക്കായി ഇതാ കുറച്ചൂടെ ഹെൽത്തിയായി ഒരു ചപ്പാത്തി റെസിപ്പീ

വണ്ണം കുറക്കാൻ രാത്രി ചപ്പാത്തി കഴിക്കുന്നവരാണ് ഇന്ന് കൂടുതലും മലയാളികൾ.
അങ്ങനെ ഉള്ളവർക്കായി ഇതാ കുറച്ചൂടെ ഹെൽത്തിയായി ഒരു ചപ്പാത്തി റെസിപ്പീ

ഓട്ട്സ് പൊടിച്ചത് – 1/ 2 കപ്പ്
ഗോതമ്പുപൊടി – 1 കപ്പ്
ക്യാരറ്റ് ചുരണ്ടിയത് – 1 / 4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – 1 ടീസ്പൂൺ
ഓയിൽ / നെയ്യ് – 1 ടീസ്പൂൺ
ചൂട് വെള്ളം -പാകത്തിന്

ഉണ്ടാകുന്ന വിധം

ഓട്ട്സ് ആദ്യം ഒന്നു നന്നായി പൊടിച്ചെടുക്കുക.
ഇനി ഒരു പാത്രത്തിൽ ചപ്പാത്തി ഉണ്ടാകുന്നതിനായി ഗോതമ്പുപൊടിയും ഓട്ട്സ് പൊടിച്ചതും ചേർത്ത് യോജിപ്പിക്കുക.
ഇനി പച്ചക്കറികൾ ചേർക്കുന്നുണ്ടെങ്കിൽ നന്നായി ഗ്രേറ്റ് ചെയ്തു ചേർക്കാം.
ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർത്ത് യോജിപ്പിക്കുക.
വേണമെങ്കിൽ മഞ്ഞൾപൊടി കൂടി ചേർത്ത് യോജിപ്പിക്കാം.
ഇനി ഇതിലേക്ക് നെയ്യ് ചേർത്ത് മിക്സ് ചെയ്തു എടുക്കാം.
കുറച്ചു വീതം ചെറു ചൂടുവെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ചെടുക്കുക.
നന്നായി കുഴച്ചെടുത്ത ശേഷം 20 മിനിറ്റ് മാറ്റിവെക്കുക.
ഇനി ഉരുളകൾ ഉരുട്ടി ചപ്പാത്തി പരത്തി ചുട്ടെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *