Welcome to Malayalam Food Recipes

കുട്ടികൾക്ക് വേണ്ടി കുക്കീ കട്ടർ ഇല്ലാതെ പാനിൽ ഗോതമ്പുപൊടികൊണ്ട് എളുപ്പത്തിൽ ബട്ടർ കുക്കീസ്‌ ഉണ്ടാക്കാം

കുട്ടികൾക്ക് വേണ്ടി കുക്കീ കട്ടർ ഇല്ലാതെ പാനിൽ ഗോതമ്പുപൊടികൊണ്ട് എളുപ്പത്തിൽ ബട്ടർ കുക്കീസ്‌ ഉണ്ടാക്കാം

ചേരുവകൾ
ബട്ടർ – 250 ഗ്രാം
ഏതെങ്കിലും തരം ഷുഗർ – 1/2 കപ്പ്
ഗോതമ്പുപൊടി – 2 കപ്പ്

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിൽ ബട്ടർ എടുത്തു നന്നായി അടിച്ചെടുക്കുക.
നന്നായി സോഫ്റ്റ് ആകുന്നത് വരെ അടിക്കണം.
ഇനി അതിലേക്കു ഷുഗർ ചേർത്ത് അടിച്ചെടുക്കുക ഞാൻ കരിമ്പിൻ ചക്കരയാണ് എടുത്തത്.
നന്നായി മിക്‌സ് ചെയുന്നത് അനുസരിച്ചു സോഫ്റ്റ് കുക്കീസ്‌ കിട്ടുന്നതാണ്.
ഗോതമ്പുപൊടി കുറച്ചു കുറച്ചു ചേർത്ത് മിക്‌സ് ചെയ്‌തു എടുക്കുക.
കൂക്കി മാവ് എടുത്തു ഓരോ കുക്കീസ്‌ ആയി പരത്തി വെണ്ണ കടയുന്ന കയ്യിൽ കൊണ്ട് ഒന്ന് അമർത്തിയാൽ പൂവിന്റെ ഡിസൈൻ കിട്ടുന്നതാണ്.
ഇനി ഓരോന്നും തുമ്പു ചെറുതായി ഷേപ്പ് ചെയ്‌തു എടുക്കാം.
ബേക്ക് ചെയ്യുന്നതിനായി ഒരു ദോശക്കല്ലു അടുപ്പിൽ വെച്ച് 5 മിനിറ്റ് ചൂടാക്കുക.
ഇനി അതിനു മുകളിൽ ഒരു ദോശക്കല്ലു വെച്ച് ചൂടാകുമ്പോൾ കുക്കീസ്‌ ബട്ടർ പേപ്പറോട് കൂടി അതിലേക്ക് വെക്കുക.
അടച്ചു വെച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിച്ചു എടുക്കുക.
ചൂടാറി കഴിയുമ്പോൾ പേപ്പറിൽ നിന്നും ഇളക്കി എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *