Welcome to Malayalam Food Recipes

ഉരുളക്കിഴങ്ങു കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ?

ഒരിക്കൽ വീട്ടിൽ ഉണ്ടാക്കിനോക്കിയാൽ നിങ്ങൾക്കും തോന്നും ഇതുണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ എന്ന്.

കുട്ടികളെ പോലെ തന്നെ മുതിർന്നവർക്കും പ്രിയപ്പെട്ടതാണ് ഉരുളകിഴങ്ങ് കൊണ്ടുള്ള ഈ സ്‌നാക്ക്.

വീഡിയോ കാണുന്നതിനായി താഴെ അമർത്തു :


.
ചേരുവകൾ
പുഴുഞ്ഞിയ ഉരുളകിഴങ്ങ് -2 ഇടത്തരം
കടലമാവ് – 1 കപ്പ്
ഉപ്പ് – 1 ടീസ്‌പൂൺ
മുളകുപൊടി – 1/ 2 ടീസ്‌പൂൺ
മഞ്ഞൾ പൊടി – 1/ 4 ടീസ്‌പൂൺ

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ഉരുളകിഴങ്ങ് ചേർത്ത് നന്നായി കൈകൊണ്ട് കുഴച്ചു എടുക്കുക.
ഇനി അതിലേക്കു ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി കൈ കൊണ്ട് കുഴച്ചെടുക്കുക.
വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല.
ഇനി ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇടിയപ്പ അച്ചിൽ മാവു ചേർത്ത് ഇടിയപ്പത്തിന്റെ ചില്ലു ഇട്ടു എണ്ണ ചൂടാകുമ്പോൾ അമർത്തി കൊടുക്കാം.
ഇടത്തരം ചൂടിൽ വെച്ച് വേണം ഉണ്ടാക്കിയെടുക്കാൻ.
ഒരു വശം ആകുമ്പോൾ മറിച്ചു ഇട്ടു വേവിക്കാം.
നന്നായി ആവുമ്പോൾ എണ്ണയിൽ നിന്നും ഒരു പാത്രത്തിലേക്ക് മാറ്റാം .
ചൂട് കുറയുമ്പോൾ ഇത് കൈ കൊണ്ട് നന്നായി ചെറുതാക്കി പൊടിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *