Welcome to Malayalam Food Recipes

FRUITS ചേർത്തും ഉണ്ടാക്കാം സൂപ്പർ PIZZA


ഫ്രൂട്ട്സ് കഴിക്കാൻ കുട്ടികൾക്ക് പലപ്പോഴും മടിയാണ്. ഈ പൊള്ളുന്ന ചൂടിൽ അവരെ ഫ്രൂട്ട്സ് കഴിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇങ്ങനെ ഒന്ന് ഫ്രൂട്ട് പിസ്സ ഉണ്ടാക്കി കൊടുത്തു നോക്കൂ കുട്ടികൾ ഏതു ഫ്രൂട്ട് വേണമെങ്കിലും കഴിക്കും
റെസിപ്പീ

ചേരുവകൾ
ഓട്ട്സ് – 1.5 കപ്പ്
വെണ്ണ – 3 ടേബിൾസ്പൂൺ
ശർക്കര പൊടി / തേൻ – 2 ടേബിൾസ്പൂൺ
ചോക്ലേറ്റ് സ്‌പ്രെഡ്
ഇഷ്ട്ടമുള്ള പഴവർഗങ്ങൾ

ചോക്ലേറ്റ് സ്‌പ്രെഡ്
വറുത്ത കപ്പലണ്ടി -1 കപ്പ്
കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ
ശർക്കര പൊടി – 4 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
ചൂടുവെള്ളം – ആവശ്യത്തിന്

ഉണ്ടാകുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച്  ഒരു ടേബിൾസ്പൂൺ വെണ്ണ ചേർക്കുക.
വെണ്ണ നന്നായി ഉരുകിക്കഴിയുമ്പോൾ അതിലേക്കു ഓട്ട്സ് ചേർക്കാം.
നന്നായി യോജിപ്പിച്ചു ഓട്ട്സ് പച്ചമണം മാറുന്നത് വരെ ഇളക്കുക.
അതിനു ശേഷം തീ അണച്ച് അതിലേക്കു ശർക്കര പൊടി ചേർത്ത് യോജിപ്പിക്കുക.
ഒന്നു ചൂടാറിക്കഴിയുമ്പോൾ മിക്‌സിയുടെ ചെറിയ ജാറിൽ ഇട്ടു പൊടിച്ചെടുക്കുക.
പൊടിച്ചെടുത്ത ഓട്ട്സിൽ  2 ടേബിൾസ്പൂൺ  വെണ്ണ ചേർത്ത് കുഴക്കുക.
ഇനി ഒരു കേക്ക് ടിനോ ഒരു പ്ലേറ്റോ എടുത്തു ഓട്ട്സ് അതിൽ ചേർത്ത് നന്നായി അമർത്തികൊടുക്കുക.
നന്നായി അമർത്തി എടുത്തതിനു ശേഷം  ഫ്രിഡ്‌ജിൽ  30 മിനിറ്റ് വെച്ച് തണുപ്പിച്ചു എടുക്കുക.
ഇനി അത് ഫ്രിഡ്‌ജിൽ നിന്നും എടുത്തു ഇഷ്ട്ടമുള്ള സ്‌പ്രെഡ് ചേർക്കാം.
ചോക്ലേറ്റ് സ്‌പ്രെഡ് ഉണ്ടാകുന്നതിനായി
കപ്പലണ്ടി തൊലി കളഞ്ഞു മിക്സിയുടെ ചെറിയ ജാറിൽ ആദ്യം ഒന്നു പൊടിച്ചെടുക്കുക.
അതിലേക്കു വെള്ളം ഒഴിക്കെ ബാക്കി എല്ലാ ചേരുവകളും ചേർത്ത് വീണ്ടും ഒന്ന് അടിക്കുക.
ഇനി ചൂടുവെള്ളം ആവശ്യത്തിന് ചേർത്ത് ആവശ്യമുള്ള കട്ടിയിൽ ആക്കിയെടുക്കുക.
ഈ സ്‌പ്രെഡ് ഓട്സിനു  മുകളിൽ നന്നായി ചേർത്ത് കൊടുക്കാം.
ഇനി അതിനു മുകളിൽ ഇഷ്ട്ടമുള്ള പഴങ്ങൾ എല്ലാം ചേർത്ത്  കൊടുക്കാം.
ഫ്രൂട്ട് പിസ്സ തയ്യാർ .
വേണമെങ്കിൽ ഫ്രിഡ്‌ജിൽ വെച്ച് 1 -2 മണിക്കൂർ തണുപ്പിച്ചും മുറിച്ചു കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *