Welcome to Malayalam Food Recipes

ഈ വിഷുവിനു ഓട്ട്സ് കൊണ്ട് കുക്കറിൽ ഒരു പാൽപ്പായസം ഉണ്ടാക്കിയാലോ?

വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം ഈ പായസം.കഴിയുന്നതും മുഴുവനോടെ ഉള്ള ഓട്ട്സ് ഉപയോഗിച്ച് ഈ പായസം ഉണ്ടാക്കുക.

ചേരുവകൾ
മുഴുവനോടെ ഉള്ള ഓട്ട്സ് – 1/2 കപ്പ്
പാൽ – 1 ലിറ്റർ
ശർക്കര – 1 കപ്പ്
ഉപ്പ് – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം

https://youtu.be/9tmpKvth8rQ

ആദ്യം കുക്കറിൽ മുഴുവനോടെ ഉള്ള ഓട്ട്സ് ചേർത്ത് ഇടത്തരം തീയിൽ പച്ചമണം മാറുന്നത് വരെ വറുത്തെടുക്കുക.
ഏകദേശം 5 മിനിറ്റ് എടുക്കും ഓട്ട്സിന്റെ പച്ചമണം മാറി വരാൻ.
ഇനി അതിലേക്കു പാൽ ചേർത്ത് കൊടുക്കാം.
അതിലേക്കു ഒരു ഗ്ലാസ്സ് വെള്ളം കൂടി ചേർത്തുകൊടുക്കണം.
കുക്കർ നന്നായി അടച്ചു ഉയർന്ന തീയിൽ വെച്ച് കുക്കറിന്റെ വെയിറ്റ് ഇടാതെ പാൽ തിളപ്പിച്ചെടുക്കുക.
5 മിനിറ്റ് കഴിയുമ്പോൾ ചെറിയ കുമിളകൾ വന്നാൽ അപ്പോൾ തന്നെ കുക്കറിന്റെ വെയിറ്റ് ഇട്ടു ഏറ്റവും ചെറിയ തീയിലേക്ക് മാറ്റുക.
ഇനി 15 മിനിറ്റ് ഏറ്റവും ചെറിയ തീയിൽ വേവിച്ചെടുക്കുക.
അതിനു ശേഷം തീ ഓഫ് ചെയ്തു വെക്കുക.
15 മിനിറ്റിനു ശേഷം കുക്കർ തുറക്കാം.
അതിലേക്കു ഇനി മധുരത്തിന് ശർക്കര പൊടിച്ചതോ ചീക്കിയെടുത്തതോ ചേർക്കാം.
പായസത്തിന്റെ ചൂടുകൊണ്ട് തന്നെ ശർക്കര ഉരുകി കിട്ടുന്നതാണ് .
ഇനി അതിലേക്കു ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഓട്ട്സ് പാൽപ്പായസം തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *